ഇന്ത്യയുടെ കാര്‍ട്ടോസാറ്റ്-2 അടക്കം 31 ഉപഗ്രഹങ്ങളുമായി പി.എസ്.എല്‍.വി. സി- 38 കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് കേന്ദ്രത്തിൽ നിന്ന് രാവിലെ 9.20നായിരുന്നു വിക്ഷേപണം. പാകിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് വിവരങ്ങള്‍ നല്കിയ കാര്‍ട്ടോസാറ്റ് ഉപഗ്രഹശ്രേണിയിലെ ആറാമത്തെ ഉപഗ്രഹമാണ് ഐഎസ്ആര്‍ഒ വിക്ഷേപിക്കുന്നത്.
കർട്ടോസാറ്റ്-രണ്ട് സീരീസ് ഉപഗ്രഹത്തിന് 712 കിലോ ഭാരമാണുള്ളത്. മറ്റ് 30 ഉഗ്രഹങ്ങള്‍ക്കുമായി 243 കിലോയുമാണ് ഭാരം. ഓസ്ട്രിയ, ബെൽജിയം, ഫിൻലാൻഡ്, ഫ്രാൻസ്, ചിലി, ചെക്ക് റിപ്പബ്ലിക്, ജർമനി, ഇറ്റലി, ജപ്പാൻ, ലാത്വിയ, ലിത്വാനിയ, സ്ലോവാക്യ, യു.കെ, യു.എസ് എന്നീ രാജ്യങ്ങളുടെ 29 നാനോ ഉപഗ്രഹങ്ങളും കന്യാകുമാരി ജില്ലയിലെ തക്കല നൂറുൽ ഇസ്ലാം യൂനിവേഴ്സിറ്റി നിർമിച്ച 15 കിലോ ഭാരമുള്ള നിയുസാറ്റുമാണ് വിക്ഷേപിച്ച മറ്റ് ഉപഗ്രഹങ്ങൾ.
23.18 മിനിറ്റുകൊണ്ടാണ് ഈ ദൗത്യം പൂര്‍ത്തിയാകുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നുള്ള അറുപതാം ദൗത്യമാണിത്. വിദേശ ഉപഗ്രഹങ്ങള്‍ ഉള്ളതിനാല്‍ ഇന്ത്യയുടെ വാണിജ്യ വിക്ഷേപണം കൂടിയാണ് പി.എസ്.എല്‍.വി 38ന്റേതെന്ന പ്രത്യേകതയും ഈ വിക്ഷേപണത്തിനുണ്ട്. മലയാളികളാണു പിഎസ്എൽവിയുടെ ഈ ദൗത്യത്തിനു ചുക്കാൻ പിടിക്കുന്നത്. കെ.ജയകുമാറാണു പ്രൊജക്ട് ഡയറക്ടർ. അദ്ദേഹത്തിന്റെ 11–ാമത്തെ പിഎസ്എൽവി ദൗത്യമാണിത്.