ഭാര്യയെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് തൂങ്ങിമരിച്ചു

തിങ്കള്‍, 5 ജനുവരി 2015 (17:12 IST)
ഭാര്യയെ അടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവ് തൂങ്ങിമരിച്ചു.ഡല്‍ഹിയിലെ ദ്വാരകയില്‍ താമസിക്കുന്ന അമിത് ബച്ചന്‍ (32) എന്ന സോഫ്റ്റ്വെയര്‍ എഞ്ചിനിയറാണ് ആത്മഹത്യ ചെയ്തത്. ഇയാളുടെ ഭാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ശനിയാഴ്ച രാത്രിയിലാണ് സംഭവം ഒരു പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ അമിത് ശിവാനിയുമായി വഴക്കിടുകയും. ഇവരെ തലയ്ക്കടിയ്ക്കുകയായിരുന്നു. ഇതിന് ശേഷം അമിത് ഫാനില്‍ തൂങ്ങി മരിക്കുകയായിരുന്നു. ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരാണ് സംഭവം പൊലീസിനെ അറിയിച്ചത്. കഴിഞ്ഞ വര്‍ഷം നവംബറിലാണ് അമിത്തും ശിവാനിയും വിവാഹിതരായത്. എന്നാല്‍ ഇരുവരുവരുടേയും ദാമ്പത്യബന്ധം അത്ര സുഖകരമായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്   ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക