പതിനാറുകാരനായ യുവാവിനെ കാമുകന്റേയും സുഹൃത്തുക്കളുടേയും സഹായത്തോടെ പതിനഞ്ചുകാരി കൊലപ്പെടുത്തി. വടക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കമല്‍ എന്ന പതിനാറ് കാരനാണ് കൊല്ലപ്പെട്ടത്. കേസില്‍ 15-കാരി, 17 വയസ്സുള്ള കാമുകന്, സുഹൃത്തുക്കളായ ഗൗതം, കെസ്റ്റോ, ഗോവിന്ദ, നവീന്‍ എന്നിവരാണ് അറസ്റ്റിലായത്.
വ്യാജേന ഹോളി ദിനത്തില്‍ പെണ്‍കുട്ടി കമലിനെ വിളിച്ചുവരുത്തി. പിന്നീട് കമലിനെ പെണ്‍കുട്ടിയും കാമുകനും കൂട്ടാളികളും ചേര്‍ന്ന് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നിലവിളി കേട്ടെത്തിയ ഒരാളാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. മരിക്കുന്നതിനുമുമ്പ് ആസ്പത്രിയില്‍വെച്ച് പോലീസിനും മൊഴിനല്‍കി. ഇതിന്റെയടിസ്ഥാനത്തിലാണ് പ്രതികളുടെ അറസ്റ്റ്.