ആരാധനാലയങ്ങൾക്ക് സമീപം സമ്പൂർണ മദ്യനിരോധനം വേണം: ആദിത്യനാഥ്

Webdunia
വ്യാഴം, 20 ഏപ്രില്‍ 2017 (08:08 IST)
ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവദിക്കരുതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. എക്സൈസ് ഉദ്യോഗസ്ഥരുമായുള്ള യോഗത്തിലാണ് മുഖ്യമന്ത്രിയുടെ ഈ നിര്‍ദ്ദേശം ഉണ്ടായത്. ആരാധനാലയങ്ങൾക്ക് സമീപം മദ്യശാലകൾ പ്രവർത്തിക്കാൻ അനുവാദം നല്‍കരുതെന്നും ഇതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. 
 
ദേശീയപാതയ്ക്ക് സമീപത്ത് നിന്ന് സുപ്രീംകോടതിയുടെ നിർദേശപ്രകാരം നീക്കം ചെയ്യാനുള്ളത് 8544 മദ്യശാലകളാണ്. ആരാധനാലയങ്ങൾക്കും ആശുപത്രികൾക്കും സ്കൂളുകൾക്കും സമീപത്ത് നിന്ന് നിശ്ചിത അകലത്തില്‍ മാത്രം മദ്യശാലകൾ തുറന്നാൽ മതിയെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.   
 
അതേസമയം വാരണാസിയിലെ കാശി വിശ്വനാഥ ക്ഷേത്രം, കൃഷ്ണന്റെ ജന്മസ്ഥലമായ മഥുര, അലഹബാദിലെ ത്രിവേണി സംഗമം എന്നിവിടങ്ങളിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ മദ്യം പൂർണമായി നിരോധിക്കണമെന്നും മുഖ്യമന്ത്രി ആദിത്യനാഥ് ഉത്തരവിട്ടു.  
 
Next Article