പ്രശ്നങ്ങള്‍ ഒഴിയുന്നില്ലെങ്കില്‍ യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും സന്തോഷത്തോടെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കുമാര്‍ ബിശ്വാസ് രംഗത്ത്.
വ്യക്തിപരമായ അസൂയയും അസംതൃപ്തിയും മാത്രമല്ല മറ്റ് ചില ശക്തികളും പാര്‍ട്ടിയിലെ തമ്മില്‍ തല്ലിന്റെ പിന്നിലുണ്ടെന്നും അതിനാല്‍ പ്രശ്നങ്ങള്‍ അവസാനിച്ചില്ലെങ്കില്‍ സന്തോഷത്തോടെ പുറത്തു പോവുകയാണ് ഇരുവരുംചെയ്യേണ്ടതെന്നും കുമാര്‍ ബിശ്വാസ് പറഞ്ഞു.
യോഗേന്ദ്ര യാദവിനെ ഇരട്ടമുഖമുള്ള വ്യക്തി എന്ന് ആക്ഷേപിച്ച കുമാര്‍ ബിശ്വാസ് കേള്‍ക്കുന്നവര്‍ക്കനുസരിച്ച് അഭിപ്രായം മാറ്റുന്നയാളാണ് യാദവെന്നും പ്രശാന്ത് ഭൂഷണൊപ്പം ചേര്‍ന്ന് കെജരിവാളിനെ ആം ആദ്മി പാര്‍ട്ടിയുടെ നാഷണല്‍ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത് യാദവാണെന്നും ബിശ്വാസ് ആരോപിച്ചു.
എന്നാല്‍ ബിശ്വാസിന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണെന്നാണ് യോഗേന്ദ്ര യാദവ് പ്രതികരിച്ചത്. ആരോപണങ്ങള്‍ സത്യമാണെങ്കില്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് തെളിവ് കാണിക്കാന്‍ ബിശ്വാസ് ബാദ്ധ്യസ്ഥനാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.