യാക്കൂബ് മേമന്റെ വധശിക്ഷ നാളെ നടപ്പാക്കുന്നതില്‍ തടസമില്ലെന്ന് കോടതി

ബുധന്‍, 29 ജൂലൈ 2015 (16:30 IST)
മുംബൈ സ്ഫോടന പരമ്പര കേസിലെ ഒന്നാം പ്രതി യാക്കൂബ് അബ്‌ദുല്‍ റസാഖ് മേമന്റെ വധശിക്ഷ നാളെ നടപ്പാക്കാം. വധശിക്ഷ നടപ്പാക്കുന്നതിന് തടസങ്ങള്‍ ഒന്നുമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
 
മേമന്റെ വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ നാളെ രാവിലെ ഏഴുമണിക്ക് യാക്കൂബിനെ തൂക്കിലേറ്റുന്നതിന് കുഴപ്പമില്ലെന്ന് സുപ്രീംകോടതി വിധിച്ചു.
 
മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാം മരിച്ച സാഹചര്യത്തില്‍ രാജ്യത്ത് ഒരാഴ്ചത്തെ ദു:ഖാചരണം നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് വധശിക്ഷ നടപ്പാക്കാന്‍ ഏതെങ്കിലും തരത്തിലുമുള്ള നിയമ  തടസങ്ങളില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് മഹാരാഷ്‌ട്ര സര്‍ക്കാര്‍ ആണ്.

അതേസമയം, വധശിക്ഷ റദ്ദു ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാഷ്‌ട്രപതിക്ക് രണ്ടാമത് നല്കിയ ദയാഹര്‍ജിയില്‍ ഇതുവരെ തീരുമാനമായിട്ടില്ല.

വെബ്ദുനിയ വായിക്കുക