യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് ഭീകരവാദികള്‍ പകരത്തിനൊരുങ്ങുന്നതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്. ഐ ബി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുംബൈയില്‍ സുരക്ഷ ശക്തമാക്കി. 1993 മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമനെ ജൂലൈ 30നായിരുന്നു തൂക്കിലേറ്റിയത്.
മേമന്റെ വധശിക്ഷ നടപ്പാക്കുന്നതിന് ഏതാനു ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചാബിലെ ഗുര്‍ദാസ്‌പൂരില്‍ ഭീകരാക്രമണം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് സുരക്ഷ നിര്‍ദ്ദേശം നല്കിയിരുന്നു.
സുരക്ഷയുടെ ഭാഗമായി സംസ്ഥാനത്തെ വി ഐ പികള്‍ക്കും പൊതുസ്ഥലങ്ങള്‍ക്കും അധികസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിനോട് അനുവാദം വാങ്ങാതെയും കൃത്യമായ അറിയിപ്പ് നല്കാതെയും പ്രമുഖര്‍ പരിപാടികള്‍ ഒന്നും ആസൂത്രണം ചെയ്യരുതെന്നും നിര്‍ദ്ദേശമുണ്ട്.