ജോലിയുള്ള സ്ത്രീകള്‍ക്ക് ഭര്‍ത്താവില്‍ നിന്നും വന്‍ തുക നഷ്ടപരിഹാരം ആവശ്യപ്പെടാനാവില്ല: ഹൈക്കോടതി

വ്യാഴം, 6 ജൂലൈ 2023 (18:29 IST)
ജോലി ചെയ്യാന്‍ ശേഷിയുള്ള സ്ത്രീകള്‍ക്ക് വിവാഹമോചനത്തില്‍ ഭര്‍ത്താവില്‍ നിന്ന് കനത്ത ജീവനാംശവും നഷ്ടപരിഹാരവും അവകാശപ്പെടാനാവില്ലെന്ന് കര്‍ണാടക ഹൈക്കോടതി.വിവാഹമോചനകേസില്‍ കീഴ്‌ക്കോടതി നിശ്ചയിച്ച നഷ്ടപരിഹാരത്തുക ശരിവെച്ചുകൊണ്ടാണ് ജസ്റ്റിസ് രാജേന്ദ്ര ബദാമിക്കറുടെ നിരീക്ഷണം.
 
ജോലി ചെയ്യാന്‍ ശേഷിയുള്ളവര്‍ വീട്ടിലിരുന്ന് ഭര്‍ത്താവില്‍ നിന്നും വന്‍ തുക ആവശ്യപ്പെടുന്നത് അംഗീകരിക്കാന്‍ ആകില്ലെന്ന് ഹൈക്കോടതി ചൂണ്ടികാട്ടി. ജീവിക്കാനുള്ള പണം മാത്രമെ ജീവനാംശമായി അനുവദിക്കാനാവു എന്നും കോടതി വ്യക്തമാക്കി. നേരത്തെ ജോലിയുണ്ടായിരുന്ന സ്ത്രീ വിവാഹത്തിന് ശേഷം ജോലി അവസാനിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവുമായി ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വിവാഹമോചനം ചെയ്യുകയും ജീവനാംശമായി പ്രതിമാസം പതിനായിരം രൂപ നഷ്ടപരിഹാരം ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ കീഴ്‌ക്കോടതി അയ്യായിരം രൂപ പ്രതിമാസ ജീവനാംശമായും 2 ലക്ഷം രൂപ നഷ്ടപരിഹാരവുമായും അനുവദിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്താണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. പലച്ചരക്ക് കട നടത്തുന്ന ഭര്‍ത്താവ് പ്രായമായ അമ്മയെയും വിവാഹം കഴിക്കാത്ത സഹോദരിയെയും സംരക്ഷിക്കുന്നുണ്ടെന്ന കാര്യം കണക്കിലെടുത്താണ് കോടതിയുടെ നടപടി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍