റാങ്ക് ഭേദമില്ലാതെ വനിതാ സേനാംഗങ്ങൾക്ക് തുല്യ പ്രസവാവധിക്ക് അംഗീകാരം

തിങ്കള്‍, 6 നവം‌ബര്‍ 2023 (19:00 IST)
കരസേനയിലെയും നാവികസേനയിലെയും വ്യോമസേനയിലെയും വനിതാ അംഗങ്ങള്‍ക്ക് ഇനിമുതല്‍ പദവിയുടെ പ്രാബല്യമില്ലാതെ പ്രസവാവധിയെടുക്കാം. കുട്ടികളുടെ സംരക്ഷണം,ദത്തെടുക്കല്‍ എന്നിവയ്യുമായി ബന്ധപ്പെട്ട് വനിതാസേനാംഗങ്ങള്‍ക്ക് എടുക്കാവുന്ന അവധി മേലുധ്യോഗസ്ഥരുടേതിന് തുല്യമാക്കാനുള്ള നിര്‍ദേശത്തിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് അംഗീകാരം നല്‍കി.
 
നിലവില്‍ ഓഫീസര്‍ പദവിയിലുള്ള സേനാംഗങ്ങള്‍ക്ക് 180 ദിവസമാണ് ശമ്പളത്തോടുകൂടിയുള്ള പ്രസാവാവധി. 18 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ സംരക്ഷണത്തിനായി സര്‍വീസ് കാലയളവില്‍ 360 ദിവസത്തെ അവധിയെടുക്കാനാകും. ഒരു വയസ്സില്‍ താഴെയുള്ള കുട്ടിയുടെ ദത്തെടുക്കലുമായി ബന്ധപ്പെട്ട് 180 ദിവസത്തെ അവധിയാകും ലഭിക്കുക.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍