പതിനേഴുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോയമ്പത്തൂര്‍ കാവേരിപട്ടണത്തിലെ പെണ്‍കുട്ടിയെയാണ് മൂന്ന് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വയര്‍ വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍ പെട്ട വീട്ടുകാര്‍ പെണ്‍കുട്ടിയെ ചോദ്യം ചെയ്യുകയായിരുന്നു. ഇതില്‍ നിന്നാണ് പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട വിവരം പുറത്തറിയുന്നത്. എട്ടുമാസം ഗര്‍ഭിണിയാണ് പെണ്‍കുട്ടി. രാംരാജ്, ശക്തി, 54കാരനായ ഉദയന്‍ എന്നിവര്‍ ചേര്‍ന്നാണ് പീഡിപ്പിച്ചത്.