ജൂനിയര്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

ശനി, 10 മെയ് 2014 (10:53 IST)
ആസാമില്‍ ജൂനിയര്‍ വനിത ഡോക്ടറെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. ആസാം മെഡിക്കല്‍ കോളേജ് ആന്‍ഡ് ഹോസ്പിറ്റലില്‍ ഗൈനക്കോളജിയില്‍ എംഡി പഠന വിദ്യാര്‍ത്ഥിനിയായ സരിത തഷ്നിവാളിനെയാണ്(24)​ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്.
 
ഇന്നു രാവിലെ ഐസിയുവിലെത്തിയ നഴ്സുമാരാണ് സരിതയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. മാനഭംഗ ശ്രമത്തിനിടെയാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സരിതയുടെ മുഖത്ത് നഖം കൊണ്ട് മുറിഞ്ഞതിന്റെ പാടുകള്‍ കണ്ടെത്തിട്ടുണ്ട്.
 
അതേ സമയം കൊലപാതകി എന്ന് സംശയിക്കുന്ന വാര്‍ഡ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സരിത തന്നോട് മോശമായി പെരുമാറിയതില്‍ ദേഷ്യം പൂണ്ടാണ് താന്‍ യുവതിയെ കൊലപ്പെടുത്തിയതെന്ന് വാര്‍ഡ് ജീവനക്കാരനായ ടിരു മെക്ക് പൊലീസിന് മൊഴി നല്‍കി. എന്നാല്‍ ഇത് പൂര്‍ണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും സൂപ്രണ്ട് പറഞ്ഞു.
 
സഹപ്രവര്‍ത്തകനായ റോഷന്‍ അഗര്‍വാളുമായി ജൂലായ് ഏഴിന് സരിതയുടെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. 
 
 

വെബ്ദുനിയ വായിക്കുക