ഗരുഡ് ഗംഗയിലെ ജലം സുഖപ്രസവത്തിനും പാമ്പുകടിക്കും ഉത്തമ ഔഷധമെന്ന് ബിജെപി നേതാവ്

ശനി, 20 ജൂലൈ 2019 (14:05 IST)
പ്രസവം സുഖകരമാകാനും പാമ്പു കടിയേറ്റാല്‍ സുഖപ്പെടാനും ഗരുഡ് ഗംഗാ നദിയിലെ വെള്ളം കുടിച്ചാല്‍ മതിയെന്ന് ഉത്തരാഖണ്ഡ് ബിജെപി അധ്യക്ഷനും എംപിയുമായ അജയ് ഭട്ട്.

ഉത്തരാഖണ്ഡിലെ ഭാഗേശ്വര്‍ ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ഗരുഡ് ഗംഗാ. ഈ നദിയിലെ വെള്ളത്തിന് മാത്രമല്ല കല്ലുകള്‍ക്കും ഔഷധ ഗുണങ്ങളുണ്ട്.

പ്രസവസമയത്ത് എന്തെങ്കിലും തരത്തിലുള്ള വേദന അനുഭവപ്പെട്ടാല്‍ ഗരുഡ് ഗംഗയിലെ വെള്ളം വയറില്‍ തളിച്ചാല്‍ മതി. ഇതിനൊപ്പം നദിയിലെ കല്ല് പൊടിച്ച് ഗംഗയിലെ ജലത്തില്‍ ചേര്‍ത്ത് കുടിച്ചാല്‍ സുഖ പ്രസവം നടക്കും. സിസേറിയനൊന്നും ആവശ്യമായി വരില്ലെന്നും അജയ് ഭട്ട് പറഞ്ഞു.

പാമ്പ് കടിച്ചാല്‍ നദിയിലെ കല്ല് മരുന്നാക്കാം. പാമ്പ് കടിച്ച ഭാഗത്ത് കല്ല് ഉരച്ചാല്‍ വിഷം ശരീരത്തില്‍ നിന്നും ഇറങ്ങി പോകും. വളരെ കുറച്ച് ആളുകള്‍ക്ക് മാത്രമേ ഇത്തരം കാര്യങ്ങള്‍ അറിയൂ.

ഇത്തരം അത്ഭുതകരമായ രീതികളെ പരിഹസിക്കരുതെന്നും വ്യാഴാഴ്ച ലോക്‌സഭയില്‍ സംസാരിക്കവെ അജയ് ഭട്ട് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍