ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി; യുവതിയുടെ ആഭരണങ്ങളുമായി കാമുകൻ മുങ്ങി

തുമ്പി ഏബ്രഹാം
ചൊവ്വ, 19 നവം‌ബര്‍ 2019 (11:55 IST)
ഭർത്താവിനെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ യുവതിയുടെ സ്വർണ്ണവും പണവും അപഹരിച്ച് കാമുകൻ കടന്നുകളഞ്ഞതായി പരാതി. കുറച്ച് മാസങ്ങൾക്ക് മുൻപ് സമൂഹമാധ്യമം വഴി പരിചയപ്പെട്ട യുവാവിനൊപ്പം ഒളിച്ചോടാൻ വീടുവിട്ടിറങ്ങിയതായിരുന്നു യുവതി. അഞ്ച് ലക്ഷം രൂപയുടെ സ്വർണ്ണവുമാണ് കാമുകൻ കടന്നുകളഞ്ഞതെന്ന് യുവതി പൊലീസിൽ നൽകിയ പരാതിയിൽ അരോപിച്ചു. 
 
ആഗസ്റ്റിലാണ് സോഷ്യൽമീഡിയ വഴി പൊലീസുകാരനാണെന്ന് പറഞ്ഞ് പരിചയപ്പെട്ട യുവാവുമായി യുവതി സൗഹൃദത്തിലാകുന്നത്. ആ സൗഹൃദം വളർന്ന് ഇരുവരും തമ്മിൽ പ്രണയത്തിലാകുകയും ഒളിച്ചോടാൻ തീരുമാനിക്കുകയുമായിരുന്നു. തനിക്കൊപ്പം ഒരു പുതിയ ജീവിതം തുടങ്ങാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചായിരുന്നു വീടുവിട്ടിറങ്ങാൻ യുവാവ് തന്നെ പ്രേരിപ്പിച്ചതെന്നും യുവതി പറഞ്ഞു. 
 
കഴിഞ്ഞയാഴ്ചയായിരുന്നു യുവതി ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article