അഴിമതി ഇന്ത്യയെ സമര്‍ത്ഥ ഇന്ത്യയാക്കി മാറ്റും: മോഡി

വ്യാഴം, 16 ഏപ്രില്‍ 2015 (17:04 IST)
അഴിമതി ഇന്ത്യയെ സമര്‍ത്ഥ ഇന്ത്യയാക്കിമാറ്റുമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി. കാനഡയില്‍ റീക്കോ കൊലോസിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മോഡിയുടെ പ്രസംഗം നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് വരവേറ്റത്.
 
ഇന്ത്യയും കാനഡയും ഒരുമിച്ചു നിന്നാല്‍ എത്ര വലിയ ശക്തിയാകുമെന്നു ഒന്നാലോചിക്കൂ എന്ന ചോദ്യത്തോടെ ആരംഭിച്ച മോഡി ഏവരേയും കൈയിലെടുത്തു. 2030 ആകുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ വൈധഗ്ദ്യമുള്ളവരുടെ നാടാകും ഇന്ത്യ തൊഴില്‍ തേടുന്നവരില്‍ നിന്നും തൊഴില്‍ നല്‍കുന്നവരുടെ നാടാകും ഇന്ത്യ അദ്ദേഹം പറഞ്ഞു. ലോകം മുഴുവന്‍ തള്ളിയപ്പോഴും ഗുജറാത്തിനേയും മോഡിയേയും അംഗീകരിച്ചവരാണ്  കാനഡ എന്ന് കനേഡിയന്‍ പ്രധാനമന്ത്രി സ്റ്റീഫന്‍ ഹാര്‍പ്പര്‍ പറഞ്ഞു.

ഇന്ത്യയില്‍നിന്ന് കാനഡയില്‍ എത്താന്‍ 16- 20 മണിക്കൂര്‍ മതിയെന്നും എന്നാല്‍ ഒരു പ്രധാനമന്ത്രി എത്താന്‍ 42 വര്‍ഷം വേണ്ടിവന്നുവെന്നും മോഡി പറഞ്ഞു ബഹിരാകാശത്ത് വച്ചുപോലും ഇന്ത്യയും കാനഡയും കണ്ടുമുട്ടി എന്നാല്‍ നാല്‍പത്തിരണ്ട് വര്‍ഷം കൊണ്ട് ചെയ്യാന്‍ പറ്റാതിരുന്നത് 10 മാസംകൊണ്ട് ഞാന്‍ ചെയ്തു മോഡി പറഞ്ഞു.

സര്‍ക്കാറിമാറിയതിനൊപ്പം ജനങ്ങളും മാറിയെന്നും മോഡി പറഞ്ഞു. യെമനില്‍ കുടുങ്ങിയ ഒട്ടേറെ ഇന്ത്യക്കാരെ രക്ഷിച്ചു. അത് പാസ്പോര്‍തിന്റെ നിറം നോക്കിയല്ല. ആര്‍ക്കു പ്രതിസന്ധി വന്നാലും ഇന്ത്യ അവിടെയുണ്ടാകും മോഡി പറഞ്ഞു

 
 

വെബ്ദുനിയ വായിക്കുക