മുന്നറിയിപ്പ് നൽകിയിട്ടും ഭർത്താവ് അവിഹിതബന്ധം തുടർന്നു, ഉറങ്ങികിടന്ന ഭർത്താവിൻ്റെ സ്വകാര്യഭാഗത്ത് തിളച്ച വെള്ളമൊഴിച്ച് ഭാര്യ

വ്യാഴം, 18 ഓഗസ്റ്റ് 2022 (12:42 IST)
ചെന്നൈ: പലതവണ മുന്നറിയിപ്പ് നൽകിയിട്ടും അവിഹിതബന്ധം അവസാനിപ്പിക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് ഉറങ്ങികിടന്ന ഭർത്താവിൻ്റെ സ്വകാര്യഭാഗത്ത് തിളച്ചവെള്ളമൊഴിച്ച് ഭാര്യ. തമിഴ്‌നാടിലെ റാണിപേട്ടിലാണ് സംഭവം. തിങ്കളാഴ്ച രാത്രി ഭർത്താവ് മുറിയിൽ ഉറങ്ങികിടക്കവെയായിരുന്നു ഭാര്യയുടെ അതിക്രമം.
 
റാണിപേട്ട് ബനവരത്തിന് സമീപത്തെ 32കാരനാണ് ഗുരുതരമായി പൊള്ളലേറ്റത്.2 മക്കളുടെ അച്ഛനായ ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി അവിഹിതബന്ധമുണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു.വിവരം അറിഞ്ഞത് മുതൽ ഈ ബന്ധം അവസാനിപ്പിക്കണമെന്ന് പലതവണ ഭാര്യ ഇയാൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
 
തിങ്കളാഴ്ച ഇതിനെ ചൊല്ലി ഇരുവരും പരസ്പരം വഴക്കിട്ടിർഉന്നു. പിന്നീട് പതിവ് പോലെ ഇരുവരും ഉറങ്ങാൻ പോയി. തുടർന്ന് ഭർത്താവ് നല്ല ഉറക്കത്തിലായ സമയത്ത് ഭാര്യ ഭർത്താവിൻ്റെ ലുങ്കി മാറ്റി തിളച്ച വെള്ളം സ്വകാര്യഭാഗങ്ങളിൽ ഒഴിക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍