മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ച് കൊന്നു.വ്യാഴാഴ്ച വൈകിട്ട് ഏഴു ണിയോടെ ഒസ്മാനിയയിലെ മണികേശ്വറിലാണ് സംഭവം. നടന്ന സംഭവത്തില്‍ രാമുലമ്മയെന്ന അമ്പതുകാരിയെ പോലീസ് അറസ്റ്റ് ചെയതു. ദസറ ആഘോഷത്തിന്റെ ഭാഗമായി മദ്യം വാങ്ങാന്‍ രാമുലമ്മ കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ചന്ദ്രയ്യയോട് പണം ആവശ്യപ്പെട്ടു. എന്നാല്‍ ചന്ദ്രയ്യ പണം നല്കാന് വിസമ്മതിച്ചു.
ഇത് ഇരുവരും തമ്മിലുള്ള വഴക്കിലേക്കും പിന്നീട് അടിപിടിയിലേക്കും നീണ്ടു. ഇതിനിടയില്‍ രാമുലമ്മയുടെ അടിയേറ്റ് ഭര്‍ത്താവ് നിലത്ത് വീഴുകയും അബോധാവസ്ഥയിലാകുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിന്റെ മുകളില്‍ കയറിയിരുന്നു രാമുലമ്മ കഴൂത്തുഞെരിച്ച് കൊല്ലുകയായിരുന്നു. ഇവര്‍ പോലീസിനെ ഭര്‍ത്താവ് ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞു വീണു മരിച്ചതായാണ് അറിയിച്ചത്. എന്നാല്‍ പോസ്റ്റുമാര്‍ട്ടത്തില്‍ കഴുത്തു ഞെരിച്ചാണ് കൊല നടന്നതെന്ന് തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് രാമുലമ്മയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.