സുപ്രീംകോടതി തീരുമാനിക്കും; വാട്‌സ് ആപ്പ് നിരോധിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
വെള്ളി, 24 ജൂണ്‍ 2016 (11:22 IST)
രാജ്യത്ത് ഭീകരവാദം വളരുന്നതിന് സഹായകമാകുന്നുവെന്നതിനാല്‍ വാട്‌സ് ആപ്പ് നിരോധിക്കണമെന്ന ആവശ്യവുമായി ഹരിയാന സ്വദേശി സുപ്രീംകോടതിയില്‍. ഹരിയാനയിലെ വിവരവകാശ പ്രവര്‍ത്തകനായ സുധീര്‍ യാദവാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹര്‍ജിയില്‍ ഈ മാസം 29ന് ചീഫ് ജസ്‌റ്റീസ് അധ്യക്ഷനായ ബെഞ്ച് വാദം കേള്‍ക്കും.
വാട്‌സ് ആപ്പ് ഭീകരര്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യമൊരുക്കുന്നുവെന്നുവെന്നും പുതുതായി നടപ്പാക്കിയ എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍ സംവിധാനം ദേശവിരുദ്ധര്‍ക്കും വിഘടന വാദികള്‍ക്കും സഹായകമാകുമെന്നുമാണ് വാദം. എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍ വരുന്നതോടെ അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍ പെടാതെ ആശയകൈമാറ്റം നടക്കുമെന്നും ഹര്‍ജിക്കാരന്‍ വാദിക്കുന്നുണ്ട്.
വൈബര്‍, ഹൈക്ക്, ടെലഗ്രാം, സിഗ്‌നല്‍ തുടങ്ങിയ ആപ്ലിക്കേഷനുകളും നിരോധിക്കണമെന്നും ഇയാള്‍ആവശ്യപ്പെടുന്നുണ്ട്.
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്‌ഷന്‍ വരുന്നതോടെ ആശയകൈമാറ്റം ചോര്‍ത്തിയെടുക്കാന്‍ പ്രയാസമാണെന്നും ഭീകരര്‍ക്ക് കൂടുതലായി സന്ദേശങ്ങള്‍ കൈമാറി പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും അധികൃതര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.