മെസേജ് ആപ്ലിക്കേഷനായ വാട്സ് ആപ് നിരോധിക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. വാട്‌സ് ആപ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ സുധീര്‍ യാദവ് ആയിരുന്നു സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഹര്‍ജിക്കാരന്റെ ആവശ്യം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഈ ആവശ്യം ഉന്നയിച്ച് സര്‍ക്കാരിനെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
മെസേജ് ആപ്ലിക്കേഷനുകളായ വാട്സ് ആപ്, വൈബര്‍, ടെലഗ്രാം തുടങ്ങിയവ തീവ്രവാദികള്‍ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ദേശീയസുരക്ഷ തന്നെ അപകടത്തിലാക്കുന്നതിനാല്‍ ഇവയുടെ ഉപയോഗം ഇന്ത്യയില്‍ നിരോധിക്കണം എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
സന്ദേശങ്ങള്‍ അയയ്ക്കുന്ന ആളിനും സ്വീകരിക്കുന്ന ആളിനും മാത്രം വായിക്കാന്‍ കഴിയുന്ന രീതിയില്‍ കുറച്ച് നാള്‍ മുമ്പാണ് വാട്‌സ് ആപ് എന്‍ക്രിപ്ഷന്‍ സംവിധാനം നടപ്പിലാക്കിയത്. എന്നാല്‍, ഇതുവഴി അന്വേഷണ ഏജന്‍സികളുടെ കണ്ണില്‍പ്പെടാതെ ഭീകരര്‍ക്ക് ആശയകൈമാറ്റം സാധ്യമാക്കുമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.