രാജ്യത്തിനായി ജീവൻ ത്യജിച്ച സഹോദരനെയോർത്ത് അഭിമാനം കൊള്ളുന്നുവെന്ന് പ്രേം സാഗറിന്റെ സഹോദരൻ ദയാശങ്കർ വ്യക്തമാക്കി. എന്നാൽ, പാക് സൈന്യം സഹോദരനെ വധിച്ച രീതി ക്രൂരമായിരുന്നുവെന്നും ദയാശങ്കർ വ്യക്തമാക്കുന്നു.
അതേസമയം, പാക്കിസ്ഥാൻ സൈന്യം വികൃതമാക്കിയ ഭർത്താവിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് പരംജീത് സിങ്ങിന്റെ വിധവയും സഹോദരനും വ്യക്തമാക്കി. ഇത്രയും ക്രൂരമായി പെരുമാറിയ പാക്കിസ്ഥാന് എത്രയും വേഗം ഉചിതമായ മറുപടി നൽകണമെന്നും അവർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കിടെ പരംജീത് സിങ്ങിന്റെയും പ്രേം സാഗറിന്റെയും മൃതദേഹങ്ങൾ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു.