വ്യാപം അഴിമതി കേസ്: മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വ്യാപം അഴിമതിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മരിച്ച മാധ്യമപ്രവര്ത്തകന് അക്ഷയ് സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. റിപ്പോര്‍ട്ടില്‍ ശരീരത്തിന് അകത്തോ പുറത്തോ മുറികവുകള് ഉണ്ടായിട്ടില്ലെന്ന് പറയുന്നു.
അതിനിടെ മധ്യപ്രദേശിലെ നിയമന അഴിമതിയായ വ്യാപം കുംഭകോണവുമായി ബന്ധപ്പെട്ട് സബ് ഇന്‍സ്പെക്ടര്‍ ട്രെയ്നിയായ അനാമിക കുഷ് വാഹയെ ദുരൂഹമായ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വ്യാപം തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ 48 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ ദുരൂഹമരണമാണിത്.
അനാമികക്ക് ജോലി ലഭിച്ചത് വ്യാപം പ്രവേശന തട്ടിപ്പിലൂടെയാണന്ന് നേരത്തേ ആക്ഷേപമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്ത ആത്മഹത്യ അഴിമതിയുമായി ബന്ധപ്പെട്ടതല്ലെന്നും എല്ലാ മരണവും വ്യാപം അഴിമതിയുമായി കൂട്ടിക്കുഴക്കരുതെന്നും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന് പറഞ്ഞു.