വി കെ സിംഗ് ജിദ്ദയിലെ ലേബർ ക്യാമ്പുകൾ സന്ദർശിക്കും; പ്രശ്നങ്ങ‌ൾ പഠിച്ച് പരിഹാരം കാണും

ബുധന്‍, 3 ഓഗസ്റ്റ് 2016 (07:55 IST)
പതിനായിരകണക്കിന് ഇന്ത്യക്കാർ കുടുങ്ങിക്കിടക്കുന്ന ലേബർ ക്യാമ്പുകളിൽ സന്ദർശിച്ച് പ്രശ്നം പരിഹരിക്കുന്നതിനായി വിദേശകാര്യസഹമന്ത്രി വി കെ സിംഗ് സൗദിയിൽ എത്തി. ജിദ്ദയിലെ വിവിധ ലേബർ ക്യാമ്പുകൾ വി കെ സിംഗ് ഇന്ന് സന്ദർശിക്കും. അവരുടെ പ്രശ്നങ്ങൾ വിശദമായി പഠിക്കും. തൊഴിലാളികള്‍ക്ക് ഔട്ട്പാസ് ലഭ്യമാക്കുന്നത് സംബന്ധിച്ച് സൗദി അധികൃതരുമായും വികെ സിംഗ് ചര്‍ച്ച നടത്തും.
 
അതേസമയം ശമ്പളകുടിശികയും മറ്റ് ആനൂകൂല്യങ്ങളും ലഭ്യമാക്കാതെ നാട്ടിലേക്ക് അയക്കാനാണ് ഇന്ത്യ സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നാണ് തൊഴിലാളികളുടെ പരാതി. തങ്ങളെ വിമാനം കയറ്റി നാട്ടിലേക്ക് വിട്ടാല്‍ പോരെന്നും ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെട്ട് നടപടികള്‍ സ്വീകരിക്കണമെന്നും മലയാളി തൊഴിലാളികള്‍ വ്യക്തമാക്കി. ഇല്ലാത്ത പക്ഷം നാട്ടിലേക്കില്ലെന്നും അവർ അറിയിച്ചു.
 

വെബ്ദുനിയ വായിക്കുക