വിത്തോബാ ക്ഷേത്രത്തില്‍ ഇനി സ്ത്രീകളും പൂജാരികളാകും

വെള്ളി, 9 മെയ് 2014 (17:03 IST)
സാമൂഹിക മാറ്റത്തിനുള്ള കാഹളമായി മഹാരാഷ്ട്രയി വിത്തോബാ ക്ഷേത്രത്തിന്റെ തീരുമാനം. ക്ഷേത്രത്തില്‍ ഇനി സ്ത്രീകളെയും പിന്നാക്ക വിഭാഗക്കാരെയും പൂജാരിമാരായി നിയമിക്കും.

മഹാരാഷ്ട്രയില്‍ സോലാപൂരിലെ പന്ഥാര്‍പൂരിലുള്ള പുരാതന ക്ഷേത്രമാണ് വിത്തോബ രുക്മിണി ക്ഷേത്രം. ഇവിടുത്തെ ബ്രാഹ്മണ പൂജാരി വ്യവസ്ഥ അവസാനിപ്പിച്ചാണ് വിപ്ലവകരമായ തീരുമാനം നടപ്പിലാക്കുന്നത്.

900 കൊല്ലം പഴക്കമുള്ള ക്ഷേത്രത്തില്‍ ബ്രാഹ്മണ പുരുഷന്മാരാണ് പരന്പരാഗതമായി പൂജകള്‍ ചെയ്തു വന്നത്.  ക്ഷേത്ര പൂജാധികാരം തങ്ങള്‍ക്ക് പരന്പരാഗതമായി അവകാശപ്പെതാണെന്നായിരുന്നു ഇവരുടെ നിലപാട്. ഇതിനെതിരെ പിന്നാക്ക വിഭാഗക്കാര്‍ കോടതിയെ സമീപിച്ചിരുന്നു.

ബ്രാഹ്മണ കുടുംബങ്ങളുടെ അവകാശവാദം ഇക്കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതി നിരാകരിച്ചിരുന്നു. അതോടെ ഇവരുടെ പ്രതിഷേധത്തിന്റെ മുനയൊടിയുകയായുരുന്നു. മുംബയില്‍ നിന്ന് 350 കിലോമീറ്റര്‍ വടക്കു കിഴക്കാണ് വിത്തോബാ ക്ഷേത്രം.


വെബ്ദുനിയ വായിക്കുക