വിശാഖപട്ടണത്ത് ബസ് മറിഞ്ഞ് അപകടം: എട്ടുപേര്‍ മരിച്ചു

ശ്രീനു എസ്
ശനി, 13 ഫെബ്രുവരി 2021 (09:36 IST)
ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് ബസ് മറിഞ്ഞ് അപകടം. അപടകടത്തില്‍ എട്ടുപേരാണ് മരണപ്പെട്ടത്. വിശാഖപട്ടണത്തെ അനന്തഗിരിയ്ക്ക് സമീപം ഡംകുരുവിലാണ് അപകടം ഉണ്ടായത്. സ്വകാര്യ ട്രാവല്‍സിലുണ്ടായിരുന്ന വിനോദസഞ്ചാരികളാണ് അപകടത്തില്‍ പെട്ടത്. വാഹനത്തില്‍ 30 പേരാണ് ഉണ്ടായിരുന്നത്. 
 
കുന്നിന്റെ ഓരത്തുനിന്ന് ബസ് താഴേക്ക് മറിയുകയായിന്നു. സംഭവത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസും അഗ്നി ശമന സംഘവും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. മരണ സംഖ്യ ഉയര്‍ന്നേക്കാം.

അനുബന്ധ വാര്‍ത്തകള്‍

Next Article