സാറയ്‌ക്കൊപ്പമുള്ള സച്ചിന്റെ സെല്‍ഫി വയറലാകുന്നു
മകള്‍ സാറയ്‌ക്കൊപ്പമുള്ള സച്ചിന്റെ സെല്‍ഫി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സെല്‍ഫി വിത്ത് ഡോട്ടര്‍ ക്യാംപയ്‌നിന്റെ ഭാഗമായാണ് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ മകള്‍ക്കൊപ്പമുള്ള സെല്‍ഫി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.
പെണ്‍കുട്ടികളുടെ ശാക്തീകരണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കുവച്ച ആശയമാണ് സെല്‍ഫി വിത്ത് ഡോട്ടര്‍. മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കള്‍ക്കൊപ്പം നിന്നു സെല്‍ഫിയെടുത്ത് #selfiewithdsaughter എന്ന ഹാഷ് ടാഗിനൊപ്പമാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യേണ്ടത്.