പാമ്പുകള്‍ക്ക് മാളമുണ്ട്, പറവകള്‍ക്ക് ആകാശവുമുണ്ട്. എന്നാല്‍ ഇന്ത്യയിലെ സ്ത്രീകള്‍ക്ക് രാജ്യത്തൊരിടത്തും അഭയവുമില്ല സുരക്ഷിതത്വവുമില്ല. ഇപ്പോഴിതാ ആന്ധ്രാപ്രദേശിലെ വിജയവാഡ നഗരവും അതേ പാതയിലേക്ക്. വിജയവാഡ തലസ്‌ഥാനമായ ഡല്‍ഹി കഴിഞ്ഞാല്‍ സ്ത്രീകള്‍ ഏറ്റവും ഭയക്കേണ്ട നഗരമെന്നാണ് വിലയിരുത്തല്‍. കേന്ദ്രസര്‍ക്കാരാണ് ഈ നിഗമനത്തില്‍ എത്തിച്ചേര്‍ന്നത്.
നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് ഹൈദരാബാദ് സ്‌ത്രീകള്‍ക്ക് പറ്റിയ സ്‌ഥലമല്ലെന്ന് മുമ്പും വിലയിരുത്തിയിരുന്നു. അതിനിടെ മാവോയിസ്റ്റ് സാന്നിധ്യം കുറ്റകൃത്യങ്ങളിലെ വര്‍ധനവും മൂലം നഗരത്തെ ഏറ്റവും പ്രശ്നബാധിത നഗരങ്ങളിലൊന്നായി കണക്കാക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിരിക്കുകയാണ്.
വിവിധ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്‌ഥരുടെ നേതൃത്ത്വത്തില്‍ നടത്തിയ വിലയിരുത്തലിലാണ് മാവോയിസ്‌റ്റ് സാനിധ്യം പോലും കണ്ടെത്തിയിരിക്കുന്ന വിജയവാഡയെ കൂടുതലായി ശ്രദ്ധിക്കാന്‍ സംസ്‌ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാവോയിസ്‌റ്റ് സാനിധ്യം തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പോലീസ് നടത്തിയ തിരച്ചിലില്‍ സംസ്‌ഥാനത്തിന്റെ അതിര്‍ത്തി പ്രദേശത്ത് ആയുധ നിര്‍മ്മാണ ഫാക്‌ടറി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണങ്ങളില്‍ നക്‌സല്‍ ഗ്രുപ്പുകളുടെ സാനിധ്യവും പ്രദേശത്ത് സ്‌ഥിരീകരിച്ചു.