വിജയ് ഒളിപ്പിച്ച രഹസ്യം ഇതായിരുന്നോ? രഹസ്യം പരസ്യമാകുന്നു

വെള്ളി, 18 മാര്‍ച്ച് 2016 (18:14 IST)
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് തെറി. ഏപ്രിൽ 14ന് റിലീസാകുന്ന ചിത്രത്തെ സംബന്ധിച്ച് ഒരുപാട് കഥകൾ പ്രചരിച്ചിരുന്നു. ചിത്രത്തിൽ വിജയ് വ്യത്യസ്തമായ മൂന്ന് റോ‌ളുകളിൽ എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ച കഥ. എന്നാൽ തുടക്കം മുതൽ കേട്ടിരുന്ന ആ വാർത്തയല്ലത്ര സത്യം, ചിത്രത്തിൽ വിജയ് വ്യത്യസ്തമായ മൂന്നു ഗെറ്റപ്പിൽ എത്തുന്നു എന്നാണ് കഥ. 
 
അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലാണ് എത്തുന്നത്. ജോലിയിൽ സത്യസന്ധത പുലർത്തുന്ന അദ്ദേഹത്തിന്റെ ഭാര്യയെ അതിരാളികൾ കൊല ചെയ്യുന്നു. ഭാര്യയുടെ അവസ്ഥ മകൾക്കും വരുമോ എന്ന പേടിയിൽ ജോലിയിൽ നിന്നും വിട്ട്, മറ്റൊരു ഗെറ്റപ്പിലേക്ക് വിജയ് മാറുന്നു. തുടർന്ന് മകളെ ആക്രമികൾ തട്ടിക്കൊണ്ടു പോകുകയും അതിന്റെ തുടർ സംഭവ വികാസങ്ങ‌ളുമാണ് തെറി എന്നാണ് പുതിയ വാർത്തകൾ.
 
 
ചിത്രത്തിൽ വിജയ്‌യുടെ മകളായി എത്തുന്നത് മീനയുടെ മകൾ നൈനികയാണ്. വിജയുടെ നായികയായി എത്തുന്ന എമി ജാക്‌സണ്‍ നൈനികയുടെ ടീച്ചറായി വേഷമിടുന്നു. ഈ പ്രചരിയ്ക്കുന്ന കഥകള്‍ സത്യമാണോ എന്ന് ഏപ്രില്‍ 14 ന് ചിത്രം റിലീസാകുമ്പോള്‍ അറിയാം എന്നാണ് പാപ്പരാസികൾ പറയുന്നത്.
 
 
 
 
 
 
 

വെബ്ദുനിയ വായിക്കുക