അശ്ലീലം നോക്കുന്നവ്ന്റെ കണ്ണിലാണെന്നും അതിനാല്‍ ആണുങ്ങള് കണ്ണുമൂടിക്കെട്ടി നടക്കെട്ടേയെന്നും ബോളീവുഡ് നടി വിദ്യാ ബാലന് പറഞ്ഞു.
സ്ത്രീകള്‍ ചെറുവസ്ത്രങ്ങള്‍ ധരിച്ച് പബ്ബുകളില്‍ കയറിയിറങ്ങുന്നത് സംസ്ക്കാരത്തിന് യോജിച്ചതല്ലെന്നു പറഞ്ഞ ഗോവന്‍ മന്ത്രി സുദിന് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
അശ്ലീലം നോക്കുന്നവന്റെ കണ്ണിലാണ്, കാഴ്ചയിലാണ്. അതിനാല്‍ അശ്ലീലമുറങ്ങുന്ന കണ്ണുകള്‍ കറുത്ത തുണികൊണ്ട് മൂടിക്കെട്ടുകയാണ് വേണ്ടത്. പുരുഷന്മാര് കണ്ണ് മൂടിക്കെട്ടാതെ വീടിന് പുറത്തിറങ്ങുന്നത് നിരോധിക്കണം എന്നാണ് വിദ്യാബാലന് ആവശ്യപ്പെട്ടത്.