തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയേക്കും

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 10 ജനുവരി 2022 (09:32 IST)
രാജ്യത്തെ അഞ്ചുസംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കിയേക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്ന സാഹചര്യത്തിലാണ് ഇത്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലായിരിക്കും ഇത് നടപ്പില്‍ വരുത്തുന്നത്. പിടി ഐ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
കൊവിഡ് സാഹചര്യമായതിനാല്‍ ജനുവരി 15വരെ റാലികള്‍ക്കും പൊതുയോഗങ്ങള്‍ക്കും റോഡ് ഷോ കള്‍ക്കും നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article