മുരളീധരന്‍ കേന്ദ്രമന്ത്രിയാകും; കേരളത്തിലെ ബിജെപിയില്‍ തമ്മിലടി തുടങ്ങി!
ചൊവ്വ, 24 ജൂണ്‍ 2014 (16:55 IST)
മോഡി സര്‍ക്കാരില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിയായി ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെ മന്ത്രിസഭയിലേക്കെടുക്കാന്‍ സാധ്യത ഏറി. ഇതൊടെ സംസ്ഥാനത്തേ ബിജെപി ഘടകത്തില്‍ പ്രസിഡന്റ് സ്ഥാനത്തിനായി പിടിവലി തുടങ്ങി.
മുരളീധരനായി കേരളത്തിലെ ആര്‍എസ്‌എസ് നേതൃത്വവും രംഗത്തുണ്ട്. ബിജെപി ദേശീയ നേതൃത്വവും മുരളീധരനോടാണ് താല്‍പ്പര്യം. കര്‍ണാടകയില്‍ 2015 ഏപ്രിലില്‍ ഒഴിവു വരുന്ന മൂന്നു രാജ്യസഭാ സീറ്റുകളില്‍ ബിജെപിക്ക് ലഭിക്കുന്ന ഒന്നില്‍ ആയിരിക്കും മുരളീധരനെ മല്‍സരിപ്പിക്കുക.
കേരളത്തിനു കേന്ദ്രത്തില്‍ നിന്നു ലഭിക്കാവുന്ന സഹായങ്ങളും പദ്ധതികളും മറ്റും രാഷ്ട്രീയമായി നേട്ടമാക്കി മാറ്റണമെങ്കില്‍ ഇവിടെ നിന്ന് കേന്ദ്ര മന്ത്രി കൂടിയേ തീരൂ എന്ന് സംസ്ഥാനഘടകം കേന്ദ്രത്തോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അതിനാലാണ് നേതൃത്വം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നറിയുന്നു,
അതേ സമയം സംസ്ഥാനത്തേ ബിജെപി ഘടകത്തിന്റെ പ്രസിഡന്റ് സ്ഥാനത്തിനായി ദേശീയ സെക്രട്ടറി പികെ കൃഷ്ണദാസ് ആണ് മുമ്പില്‍ നില്‍ക്കുന്നത്.അതേ സമയം മുരളീധരന്റെ പിന്‍ഗാമിയാകാന്‍ സുരേന്ദ്രനും സുരേന്ദ്രനെ പിന്‍ഗാമിയാക്കാന്‍ മുരളീധരനു ഉറച്ചമട്ടാണ്.
കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവച്ച സുരേന്ദ്രനെ പ്രസിഡന്റാക്കണം എന്ന് മുരളീധരന്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ ശക്തമായി ആവശ്യപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ ശോഭാ സുരേന്ദ്രന്‍ ഉള്‍പെടെയുള്ളവര്‍ സുരേന്ദ്രന്‍ പ്രസിഡന്റാകുന്നതിന് എതിരാണെന്നാണ് സൂചന.
2015 ഡിസംബര്‍ വരെയാണ് മുരളീധരന്റെ കാലാവധി. ഇതിനിടയ്ക്ക് ആരെങ്കിലും പ്രസിഡന്റായാല്‍ 2015 ഡിസംബറില്‍ ഒഴിയേണ്ടി വരും.അതിനാല്‍ കൃഷ്ണ്‍ദാസിനെ ഈ ഒഴിവില്‍ തിരുകി കയറ്റി 2015ല്‍ സംഘടന തെരഞ്ഞെടുപ്പ് നടത്തി സുരേന്ദ്രനെ പ്രസിഡന്റാക്കാനാണ് മുരളീധര പക്ഷത്തിന്റെ ആലോചന. ഇത് വാക് പൊരിന് വഴിവ്ച്ചേക്കും. പാര്‍ട്ടിയില്‍ പൊട്ടിത്തെറിക്കും ഇത് കാരണമാകും.