ഉത്തരാഖണ്ഡില്‍ കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ ബിജെപിയിലേക്ക്; ബി ജെ പിയിലേക്ക് ചേക്കേറുന്നത് മുന്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍

Webdunia
ബുധന്‍, 11 മെയ് 2016 (11:25 IST)
കഴിഞ്ഞദിവസം സംസ്ഥാനത്ത് വിശ്വാസവോട്ടെടുപ്പ് നടന്നുകഴിഞ്ഞ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് വിമത എം എല്‍ എമാര്‍ ബി ജെ പിയില്‍ ചേരാന്‍ തയ്യാറെടുക്കുന്നു. ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി വിജയ് ബഹഗുണ അടക്കം ഒമ്പതു പേരാണ് ബി ജെ പിയിലേക്ക് കൂടു മാറുന്നത്.
 
കൂറുമാറ്റ നിരോധനനിയമപ്രകാരം നിയമസഭയില്‍ നിന്ന് അയോഗ്യരാക്കപ്പെട്ടവരാണ് ഇവര്‍. അയോഗ്യരാക്കിയ നടപടിക്കെതിരെ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഇവരുടെ ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേള്‍ക്കും.
 
ബി ജെ പിയിലേക്ക് ചേരുന്നതിന് മുന്നോടിയായി നേതൃത്വവുമായി വിമതര്‍ ചര്‍ച്ച നടത്തി. വിമതരായ കോണ്‍ഗ്രസ് നേതാക്കളെ നേരത്തെ തന്നെ ബി ജെ പി പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. മാര്‍ച്ച് 18നായിരുന്നു ഹരീഷ് റാവത്ത് മന്ത്രിസഭയില്‍ നിന്ന് ഒമ്പത് എം എല്‍ എമാര്‍ കൂറുമാറി ബി ജെ പിക്കൊപ്പം ചേര്‍ന്നത്.
Next Article