ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മന്ത്രിസഭയില്‍ നിന്ന് എട്ട് മന്ത്രിമാരെ പുറത്താക്കി

വ്യാഴം, 29 ഒക്‌ടോബര്‍ 2015 (15:56 IST)
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്റെ മന്ത്രിസഭയില്‍ നിന്ന് എട്ടു മന്ത്രിമാരെ പുറത്താക്കി. അഞ്ചു കാബിനറ്റ് മന്ത്രിമാരെയും മൂന്നു സഹമന്ത്രിമാരെയുമാണ് പുറത്താക്കിയത്. സമാജ്‌വാദി പാര്‍ട്ടി വക്താവ് അറിയിച്ചതാണ് ഇക്കാര്യം.
 
ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ഉത്തര്‍പ്രദേശ് മന്ത്രിസഭയില്‍ അഴിച്ചുപണി ഉണ്ടാകുമെന്ന് അഖിലേഷ് യാദവ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിന്റെ മുന്നോടിയായാണ് എട്ടു മന്ത്രിമാരെ മന്ത്രിസഭയില്‍ നിന്ന് ഇപ്പോള്‍ പുറത്താക്കിയിരിക്കുന്നത്.
 
മന്ത്രിസഭാവികസനം ചര്‍ച്ച ചെയ്യുന്നതിനായി അഖിലേഷ് യാദവ് കഴിഞ്ഞദിവസം സംസ്ഥാന ഗവര്‍ണര്‍ റാം നായികിനെ സന്ദര്‍ശിച്ചിരുന്നു. ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ പരമാവധി അംഗങ്ങളുടെ എണ്ണം 60 ആണ്.

വെബ്ദുനിയ വായിക്കുക