ഉറി ഭീകാരക്രമണം: പരിക്കേറ്റ ഒരു സൈനികന്‍ കൂടി മരിച്ചു

ഞായര്‍, 25 സെപ്‌റ്റംബര്‍ 2016 (14:36 IST)
ഉറി ആക്രമണത്തില്‍ പരിക്കേറ്റ ഒരു ജവാന്‍ കൂടി മരിച്ചു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒഡീഷ സ്വദേശിയായ ബി എസ് എഫ്‌ ജവാന്‍ പിതാബസ് മജ്ഹിയാണ് ശനിയാഴ്ച രാത്രി മരണത്തിന് കീഴടങ്ങിയത്. 
 
ആദ്യ കുഞ്ഞിന് ഭാര്യ ജന്മം നല്‍കുന്നതിന് സാക്ഷിയാകാന്‍ മജ്ഹി നാട്ടിലേക്ക് തിരിക്കാനുള്ള തയ്യാറെടുപ്പിനിടെയാണ് ജമ്മുകശ്മീരിലെ ഉറിയില്‍ ആര്‍മി ബ്രിഗേഡ് ഹെഡ്ക്വാര്‍ട്ടഴ്‌സിന് നേരെ കഴിഞ്ഞ ഞായറാഴ്ച ഉറിയില്‍ ഭീകരാക്രമണം നടന്നത്. ആക്രണത്തില്‍ നേരത്തെ 18 പേര്‍ മരിച്ചിരുന്നു. 
 

വെബ്ദുനിയ വായിക്കുക