ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുടെ വീടുകളില്‍ റെയ്‌ഡ്
ശനി, 26 സെപ്‌റ്റംബര്‍ 2015 (18:20 IST)
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിംഗിന്റെ വീടുകളില്‍ സി ബി ഐ റെയ്‌ഡ്. ഷിംലയിലെയും ഡല്‍ഹിയിലെയും വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. റെയ്ഡ് നടക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബാംഗങ്ങളും വീട്ടില്‍ ഇല്ലായിരുന്നു.
അനധികൃത സ്വത്തുസമ്പാദനത്തിന് വീരഭദ്ര സിംഗിനെതിരെ എഫ് ഐ ആറും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു പി എ സര്‍ക്കാരില്‍ ഉരുക്ക് മന്ത്രിയായിരുന്ന സമയത്ത് ഏതാണ്ട് ആറു കോടിയുടെ അനധികൃതസ്വത്ത് വീരഭദ്ര സിംഗ് സമ്പാദിച്ചുവെന്നാണ് കേസ്.
അതേസമയം, വീരഭദ്ര സിംഗ് എത്രയും പെട്ടെന്ന് രാജി വെക്കണമെന്ന് ബി ജെ പി ആവശ്യപ്പെട്ടു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ സി ബി ഐയെ ദുരുപയോഗം ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.