വരൻ വൈകിയെത്തി, ദേഷ്യം വന്ന വധു അയൽ‌വാസിയെ വിവാഹം ചെയ്തു

ഗോൾഡ ഡിസൂസ

തിങ്കള്‍, 9 ഡിസം‌ബര്‍ 2019 (11:14 IST)
വിവാഹത്തിന് വരൻ വൈകിയെത്തിയതോടെ അയൽ‌വാസിയായ യുവാവിനെ വിവാഹം ചെയ്ത് വധു. ഉത്തർപ്രദേശിലെ ബിജ്നോറിലാണ് നാട്ടുകാരെ അമ്പരപ്പിച്ച സംഭവം. ഉച്ചയ്ക്ക് 2 മണിയോടെയായിരുന്നു ചടങ്ങുകൾ നിശ്ചയിച്ചിരുന്നത്. എന്നാൽ, വരനും കൂട്ടരും എത്തിയപ്പോൾ രാത്രിയായിരുന്നു.
 
ഇതിൽ ക്ഷമ നശിച്ച വധു വരനുമായുള്ള വിവാഹം വേണ്ടെന്ന് വെയ്ക്കുകയും അയൽ‌വാസിയായ യുവാവിനെ വിവാഹം ചെയ്താൽ മതിയെന്ന് ആവശ്യപ്പെടുകയുമായിരുന്നു. സ്ത്രീധനത്തിന്റെ പേരിൽ ഇരുവീട്ടുകാരും തമ്മിൽ തുടക്കത്തിൽ ചെറിയ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിനിടയിലാണ് വരനും കൂട്ടരും വൈകിയെത്തിയത്. 
 
വിവാഹം തീരുമാനിച്ചിരുന്ന വധുവും വരനും കഴിഞ്ഞ മാസം ഒരു സമൂഹവിവാഹത്തിൽ വെച്ച് വിവാഹിതരായതാണ്. ഔദ്യോഗിക ചടങ്ങുകൾ നടത്തിയിരുന്നില്ല. ആയതിനാൽ വീട്ടുകാരുടെ അനുവാദത്തോടെ ഔദ്യോഗികമായി വിവാഹം ചെയ്യാമെന്ന തീരുമാനത്തെ തുടർന്നായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്. ഒടുവിൽ കാര്യങ്ങൾ ഇങ്ങനെയൊക്കെ ആവുകയായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍