ഇഫ്താർ വിരുന്നോ ?, ഒരിക്കലും സാധ്യമല്ല; മുതിര്‍ന്ന നേതാക്കളെ ഞെട്ടിച്ച് യോഗി
ചൊവ്വ, 13 ജൂണ്‍ 2017 (17:20 IST)
റംസാനിൽ ഇഫ്താർ വിരുന്ന് ഒരുക്കില്ലെന്ന് വ്യക്തമാക്കി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രംഗത്ത്. ചടങ്ങ് നടത്താന്‍ മടിക്കുന്നത് എന്തു കാരണത്താല്‍ ആണെന്ന് വ്യക്തമാക്കാതെയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇഫ്താർ വിരുന്ന് നടത്തുന്നത് ഒഴിവാക്കുന്ന രണ്ടാമത്തെ ബിജെപി മുഖ്യമന്ത്രിയാണ് വിവാദ നായകനായ യോഗി. 1999- 2000കാലയളവിൽ യുപി ഭരിച്ച രാം പ്രകാശ് ഗുപ്തയും ഇഫ്താർ വിരുന്ന് ഒഴിവാക്കിയിരുന്നു.
ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവ്, ബിഎസ്പി നേതാവ് മായാവതി, മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ റംസാനിൽ ഇഫ്താർ വിരുന്ന് ഒരുക്കിയിരുന്നു.
മുതിർന്ന നേതാക്കളായ എബി വാജ്പേയ്, രാജ്നാഥ് സിംഗ്, കല്യാൺ സിംഗ് തുടങ്ങിയവര്‍ ഇഫ്താർ വിരുന്ന് സംഘടിപ്പിച്ച നേതാക്കളാണ്.