ഡല്‍ഹിയില്‍ രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങള്‍ സിറ്റി റോഡുകളില്‍ ഓടിച്ചാല്‍ 5000 രൂപ പിഴ. ഡല്‍ഹി ഗവണ്‍മെറ്റാണ് ഇക്കാര്യം അറിയിച്ചത്. നിയമം വീണ്ടും ലംഘിച്ചാല്‍ പിഴ 10000 ആകും കൂടാതെ ഒരു വര്‍ഷം വരെ തടവ് ശിക്ഷയും ലഭിക്കും.
ഒരേ വാഹനങ്ങള്‍ തന്നെ ഒന്നിലധികം തവണ പിടിക്കുന്നതാണ് ഇതിന് കാരണം. കൂടാതെ ഇത്തരം വാഹനങ്ങള്‍ അപകടങ്ങള്‍ ഉണ്ടാക്കിയാല്‍ ഇവരെ കണ്ടെത്താനും പ്രയാസമാണ്.