ടാപ്പിലെ വെള്ളത്തെക്കുറിച്ച് തര്‍ക്കം: കേന്ദ്ര മന്ത്രി നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 20 മാര്‍ച്ച് 2025 (17:24 IST)
ടാപ്പിലെ വെള്ളത്തെക്കുറിച്ചുള്ള തര്‍ക്കത്തിന് പിന്നാലെ കേന്ദ്ര സഹമന്ത്രിയുടെ നിത്യാനന്ദ റായിയുടെ അനന്തരവന്‍ വെടിയേറ്റ് മരിച്ചു. ബീഹാറിലെ ബാഗല്‍പൂര്‍ ജില്ലയിലെ നൗകാശിയിലാണ് സംഭവം ഉണ്ടായത്. ടാപ്പിലെ വെള്ളത്തെക്കുറിച്ച് സഹോദരങ്ങളായ വിശ്വജിത്തും ജയ്ജിത്തും തര്‍ക്കത്തിലാവുകയായിരുന്നു. തര്‍ക്കം പിന്നീട് രൂക്ഷമാവുകയും വെടിവെപ്പില്‍ കലാശിക്കുകയുമായിരുന്നു.
 
ഇരുവരും പരസ്പരം വെടിവെച്ചു. വെടിവെപ്പ് തടയാന്‍ എത്തിയ മാതാവ് ഹീനാദേവിയുടെ കയ്യില്‍ വെടിയേറ്റു. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിശ്വജിത്ത് മരണത്തിന് കീഴടങ്ങുകയായിരുന്നു. അതേസമയം ജയ്ജിത്തിനും ഗുരുതരമായ പരിക്ക് ഏറ്റിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍