മകനുവേണ്ടി താന്‍ ആരെയും സ്വാധീനിക്കാന്‍ പോയിട്ടില്ലെന്നും ഇത് തെളിയിച്ചാല്‍ അഭിനയം തന്നെ നിര്‍ത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് കേന്ദ്രമന്ത്രി കൂടിയായ സുരേഷ് ഗോപി ഇക്കാര്യം പറഞ്ഞത്. സൂപ്പര്‍താരങ്ങളുടെ മക്കള്‍ക്ക് പ്രത്യേക പരിഗണന കിട്ടുന്നുവെന്ന വാദവും സുരേഷ് ഗോപി. സൂപ്പര്‍ താരങ്ങളുടെ മക്കള്‍ സിനിമയില്‍ വന്നതുകാരണം ആരുടെയെങ്കിലും അവസരം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് സുരേഷ് ഗോപി ചോദിച്ചു.