കേന്ദ്ര പാര്‍ലിമെന്ററികാര്യ, രാസവള വകുപ്പ് മന്ത്രി അനന്ത്കുമാര്‍ ഹെഗ്‌ഡെ (59) അന്തരിച്ചു. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ബംഗളൂരു ബസവനഗുഡിയിലെ ശ്രീ ശങ്കരാചാര്യ ക്യാന്‍സര്‍ സെന്ററില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ 2.30ഓടെയായിരുന്നു അന്ത്യം.
ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലെ ചികിത്സയ്ക്ക് ശേഷം ഒക്ടോബര്‍ 20 നാണ് അദ്ദേഹം തിരിച്ച് ബെംഗളൂരുവിലെത്തിയത്. 1998ൽ വാജ്പേയ് സര്ക്കാരിന്‍റെ കാലത്ത് വ്യോമയാന മന്ത്രിയായിരുന്ന അനന്ദ് കുമാര്‍ ആറ് തവണ പാര്‍ലമെന്‍റ് അംഗമായിട്ടുണ്ട്.