യുജിസി അടച്ചുപൂട്ടുന്നു, പകരം പുതിയ സംവിധാനം

ബുധന്‍, 1 ഏപ്രില്‍ 2015 (16:49 IST)
യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ്‌സ് കമ്മീഷന്‍ (യുജിസി) പൂര്‍ണമായും റദ്ദാക്കാന്‍ മാനവശേഷി വികസന മന്ത്രാലയം നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. യു ജി സിക്ക് ലക്ഷ്യം നിറവേറ്റാന്‍ കഴിഞ്ഞില്ലെന്ന് മാത്രമല്ല, ഉന്നത വിദ്യാഭ്യാസ രംഗം നേരിടുന്ന വെല്ലുവിളികള്‍ നേരിടാനുള്ള പ്രാപ്തിയുമില്ലെന്ന് സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

യു ജി സി മുന്‍ ചെയര്‍മാന്‍ ഹരി ഗൗതമിന്റെ അധ്യക്ഷതയിലുള്ള സമിതി യു.ജി.സിയുടെ പ്രവര്‍ത്തനത്തില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായാണ് വിവരം. യു ജി സിയെ പുനരുദ്ധരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത് പകരം ദേശീയ ഉന്നതവിദ്യാഭ്യാസ അതോറിറ്റിയെന്ന പുതിയ സംവിധാനം രൂപവത്കരിക്കുകയാവും നല്ലതെന്നും മന്ത്രാലയ സമിതി ശുപാര്‍ശ നല്‍കിയിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക