മഴ പെയ്യാനായി കല്യാണം നടത്തിയപ്പോൾ വെള്ളപ്പൊക്കം, മഴ നിൽക്കാൻ തവളകളെ വേർപിരിച്ചു !

വ്യാഴം, 12 സെപ്‌റ്റംബര്‍ 2019 (18:03 IST)
കടുത്ത വേനലിനെ തുടർന്ന് മഴ പെയ്യാനായി ഭോപ്പാലിൽ കഴിഞ്ഞ ജൂലൈയിൽ രണ്ട് തവളകളെ തമ്മിൽ കല്യാണം കഴിപ്പിച്ച വാർത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, മഴ ശക്തമായതിനെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായതോടെ ഈ തവളകളെ തമ്മിൽ വേർപിരിച്ചിരിക്കുകയാണ് നാട്ടുകാർ. 
 
രണ്ട് തവളകളെ കല്ല്യാണം കഴിപ്പിച്ചാല്‍ മഴദൈവം പ്രീതിപ്പെടുമെന്ന വിശ്വാസത്തെ തുടര്‍ന്നായിരുന്നു അത്. തവളക്കല്യാണം നടത്തിയതിന്റെ ഫലമായിട്ടാണ് ഭോപ്പാലിൽ ഇപ്പോൾ നിൽക്കാതെ മഴ പെയ്യുന്നതെന്ന് കണ്ടെത്തിയതോടെയാണ് പ്രശ്ന പരിഹാരമായി മഴ നിൽക്കാൻ അതേ തവളകളെ തമ്മിൽ വേർപിരിക്കാൻ തീരുമാനമായത്.  
 
കഴിഞ്ഞ 24 മണിക്കൂറില്‍ ഭോപ്പാലില്‍ റെക്കോര്‍ഡ് മഴയാണ് ലഭിച്ചത്. നര്‍മ്മദ നദി കരകവിഞ്ഞു. ജലനിരപ്പ് അപകടകരമായ നിലയിലേയ്ക്ക് ഉയരുന്നതിനെ തുടര്‍ന്ന് വിവിധ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു. തവളകളെ ഒരുമിച്ച് താമസിപ്പിച്ച് വരികയായിരുന്നു. മഴ നിലയ്ക്കാത്ത അവസ്ഥയില്‍ നിന്നും മോചനം നേടാനാണ് ആചാരപ്രകാരം തന്നെ ആ 'ദമ്പതികളെ' വേര്‍പെടുത്തിയത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍