സത്യത്തെ അവഹേളിക്കാനാവും, പരാജയപ്പെടുത്താനാവില്ല-പാർട്ടി സ്ഥാനങ്ങളിൽ നിന്നും പുറത്താക്കിയതിന് പിന്നാലെ സച്ചിന്റെ ട്വീറ്റ്

ചൊവ്വ, 14 ജൂലൈ 2020 (15:12 IST)
ജയ്‌പൂർ: ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കം ചെയ്‌തതിന് പിന്നാലെ പ്രതികരണവുമായി സച്ചിൻ പൈലറ്റ്. ട്വിറ്ററിലൂടെയാണ് സച്ചിന്റെ പ്രതികരണം.
 
സത്യത്തെ അവഹേളിക്കാനാവും പക്ഷേ പരാജയപ്പെടുത്താനാവില്ല എന്നാണ് സച്ചിന്റെ ട്വീറ്റ്. കോൺഗ്രസ് അംഗമെന്നതും സച്ചിൻ തന്റെ ട്വിറ്റർ ബയോയിൽ നിന്നും നീക്കിയിട്ടുണ്ട്.
 

सत्य को परेशान किया जा सकता है पराजित नहीं।

— Sachin Pilot (@SachinPilot) July 14, 2020
രാജസ്ഥാനിൽ കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാം നിയമകക്ഷി സമ്മേളനവും സച്ചിൻ പൈലറ്റ് ഇന്ന് ബഹിഷ്‌കരിച്ചിരുന്നു. യാതൊരു തരത്തിലുള്ള ഒത്തുതീർപ്പിനും സച്ചിൻ ഒരുക്കമല്ലെന്ന് വ്യക്തമായതോടെയാണ് കോൺഗ്രസ് നടപടിക്ക് മുതിർന്നത്. സച്ചിനെയും അദ്ദേഹത്തിന്റെ ഒപ്പമുള്ളവരെയും പാർട്ടി പദവികളിൽ നിന്നും മന്ത്രിസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസ് പുറത്താക്കി.
 
ഗോവിന്ദ് സിങ് ഡോടാസരയാണ് പുതിയ പി.സി.സി. അധ്യക്ഷന്‍. സച്ചിന്റെ വിശ്വസ്തരും മന്ത്രിമാരുമായ വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നിവരെയും മന്ത്രിസഭയിൽ നിന്നും മാറ്റിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍