കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കും:സംസ്ഥാനവ്യാപകമായി പ്രതിഷേധം നടത്തുമെന്ന് ബിജെപി

വെള്ളി, 10 ജൂലൈ 2020 (17:30 IST)
കോഴിക്കോട്: സംസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് നടത്തിയ് സമരത്തിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി സമരം സംഘടിപ്പിക്കുമെന്ന് ബിജെപി. ആയിരക്കണക്കിനാളുകളെ അണിനിരത്തി സംസ്ഥാനവ്യാപകമായി സമരം ചെയ്യുമെന്നും പ്രോട്ടോക്കോൾ മാനിക്കുല്ലെന്നും ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ പറഞ്ഞു. 
 
സ്വർണക്കടത്ത് കേസിൽ സംസ്ഥാനസർക്കാരിനെതിരെ കോഴിക്കോട് യൂത്ത് ലീഗ് കലക്ടറേറ്റിലേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു.യൂത്ത് കോണ്‍ഗ്രസും ജില്ലാകേന്ദ്രങ്ങളില്‍ പ്രതിഷധ മാര്‍ച്ച് നടത്തി.കോഴിക്കോട് പോലീസിനെതിരായുള്ള സംഘർഷത്തിൽ യൂത്ത് ലീഗ് നേതാവ് .കെ.ഫിറോസടക്കം ഒട്ടേറെപ്പേര്‍ക്ക് പരുക്കേറ്റു.പൊലീസ് ഗ്രനേഡും ജലപീരങ്കിയും പ്രയോഗിച്ചു. പിരിഞ്ഞുപോയ പ്രതിഷേധക്കാര്‍ സംഘടിച്ച് തിരിച്ചെത്തിയതോടെ പൊലീസ് ലാത്തി വീശു‌കയും ചെയ്‌തിരുന്നു.
 
യുവമോർച്ച സംഘടിപ്പിച്ച പ്രതിഷേധത്തിലും പോലീസിനെതിരെ സംഘർഷം ഉണ്ടായി.കോഴിക്കോട് കലക്ടറേറ്റില്‍ കടക്കാന്‍ ശ്രമിച്ച യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. ഇതിനേ തുടർന്നാണ് സംസ്ഥാനവ്യാപകമായി സമരങ്ങൾ സംഘടിപ്പിക്കുമെന്ന് ബിജെപി പരസ്യമായി പ്രഖ്യാപിച്ചത്.ൊരാഴ്‌ചയായി സംസ്ഥാനത്ത് സമ്പർക്കത്തിലൂടെ കൂടുതൽ രോഗികൾ ഉണ്ടാകുന്ന സാഹചര്യത്തിനിടെയാണ് കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് സമരക്കാർ പ്രതിഷേധം സംഘടിപ്പിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍