രാജസ്ഥാനിൽ കോൺഗ്രസ് വിളിച്ചുചേർത്ത രണ്ടാം നിയമകക്ഷി സമ്മേളനവും സച്ചിൻ പൈലറ്റ് ബഹിഷ്‌കരിച്ചു.തന്‍റെയൊപ്പം ഉള്ള 17 എംഎൽഎമാരുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്താണ് സച്ചിൻ പൈലറ്റ് തന്റെ പ്രതികരണമറിയിച്ചത്. കോൺഗ്രസ് നേതൃത്വത്തിനോട് പരോക്ഷമായുള്ള വിലപേശലായാണ് ഇത് വിലയിരുത്തുന്നത്.മുഖ്യമന്ത്രിപദം ലഭിക്കുക എന്നതിൽ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്ക് സച്ചിൻ പൈലറ്റ് തയ്യാറായിരുന്നില്ല. നേരത്തെ പ്രിയങ്കാ ഗാന്ധിയും ചിദംബരവും സച്ചിനുമായി കൂടിക്കാഴ്‌ച്ച നടത്തിയെങ്കിലും സച്ചിൻ വഴങ്ങിയില്ല.ഇതേ തുടർന്നാണ് സച്ചിൻ പൈലറ്റിനെയും വിശ്വേന്ദ്ര സിംഗിനെയും രമേഷ് മീണയെയും മന്ത്രിസഭയിൽ നിന്നും നീക്കം ചെയ്‌തത്.