വാട്‌സാപ്പ് മെസേജിലൂടെ ട്രിപ്പിള്‍ തലാഖ്: പൂനെ സ്വദേശിക്കെതിരെ എഫ്‌ഐആര്‍

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 13 ഒക്‌ടോബര്‍ 2021 (18:53 IST)
വാട്‌സാപ്പ് മെസേജിലൂടെ ട്രിപ്പിള്‍ തലാഖ് ചൊല്ലിയ ഭര്‍ത്താവിനെതിരെ കേസ് നല്‍കി 28കാരി. സംഭവത്തില്‍ പൂനെ സ്വദേശിയായ ഭര്‍ത്താവിനും മാതാവിനും എതിരെ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. മുസ്ലീം സ്ത്രീ സുരക്ഷ നിയമം 2019 പ്രകാരമാണ് കേസെടുത്തത്. 2019ല്‍ ഇന്ത്യയില്‍ തലാഖ് ചൊല്ലി ബന്ധം വേര്‍പെടുത്തുന്നത് നിരോധിച്ചിരുന്നു. 
 
ശാരീരികമായും മാനസികമായും ഉപദ്രവിച്ചതിന് ഭര്‍ത്താവിന്റെ മാതാവിനെതിരെയും കേസെടുത്തിട്ടുണ്ട്. പീഡനങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി യുവതിയും മകളും മാതാപിതാക്കളുടെ വീട്ടിലായിരുന്നു. വാട്‌സാപ്പ് വഴി മൂന്നുതവണ പ്രതി തലാഖ് ചൊല്ലുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍