മാറ്റത്തിന്റെ അലയൊലിയുമായി തമിഴ്മക്കള്‍. മൂന്നാംലിംഗക്കാര്‍ തമിഴ്നാട്ടില്‍ ഇനി എസ് ഐ ആകും. മൂന്നാംലിംഗക്കാരായ കെ പ്രിതിക യാഷിനിയും ഒപ്പമുള്ള 21 പേര്‍ക്കുമാണ് കഴിഞ്ഞദിവസം സബ് ഇന്‍സ്പെക്ടര്‍ ആയുള്ള നിയമന ഉത്തരവ് ലഭിച്ചത്. 22 പേരും ചെന്നൈയില്‍ എസ് ഐ പരിശീലന ക്യാമ്പില്‍ പങ്കെടുക്കും. യാഷിനിയുടെ നിയമപോരാട്ടമാണ് മൂന്നാംലിംഗക്കാര്‍ക്ക് പുതിയ മേല്‍വിലാസം നേടിക്കൊടുത്തത്.
മൂന്നാം ലിംഗക്കാരെ മൂന്നാം വിഭാഗമായി ഉള്‍പ്പെടുത്താന്‍ ആയിരുന്നു നിര്‍ദ്ദേശം. കൂടാതെ, യോഗ്യതയുണ്ടെങ്കില്‍ യാഷിനിയെ എസ് ഐ ആയി നിയമിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. അതേസമയം, ഒരു ഐ പി എസ് ഓഫീസര്‍ ആകണമെന്നാണ് യാഷിനിയുടെ ആഗ്രഹം.