ട്രെയിൻ ടിക്കറ്റ് ഉറപ്പായില്ലെങ്കില്‍ വിമാനത്തില്‍ യാത്ര ചെയ്യാം
ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് വെയ്റ്റിങ് ലിസ്റ്റിൽ ടിക്കറ്റ് ലഭിച്ചില്ലേ ? നിരാശരാകേണ്ട പകരം വിമാനത്തില്‍ യാത്ര ചെയ്യാം. ട്രെയിന്‍ ടിക്കറ്റ് ഉറപ്പാകാത്ത യാത്രക്കാര്‍ക്ക് കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റ് ഏര്‍പ്പെടുത്തുന്ന കാര്യം ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പ്പറേഷന്‍ നടപ്പാക്കുകയാണ്. ഇതിനായി ഗോ എയര്‍ എന്ന കമ്പനിയുമായി ഐആര്സിടിസി കരാറായി കഴിഞ്ഞു. ഇതിനോടകം നൂറോളം യാത്രക്കാര്‍ ഈ സൌകര്യം ഉപയോഗിച്ച് യാത്ര ചെയ്തു.
സ്‌പൈസ്‌ജെറ്റുമായും ഐ ആര്‍ ടിസി ധാരണയായിട്ടുണ്ട്. യാത്രയ്ക്ക് മൂന്ന് ദിവസം മുമ്പെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്കേ ഈ സൗകര്യം ലഭിക്കൂ. തീവണ്ടി യാത്ര ബുക്ക് ചെയ്ത ദിവസത്തേക്കോ അതിന് തൊട്ടടുത്ത ദിവസത്തേക്കോ ആണ് വിമാന ടിക്കറ്റ് ലഭ്യമാക്കുക. വിമാന ടിക്കറ്റ് ആവശ്യമുണ്ടോ എന്ന് കാണിച്ച് വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ഐ.ആര്‍.സി.ടി.സി വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് ഇ-മെയിലയക്കും. എയർലൈനുകൾ വിൽക്കാത്ത ടിക്കറ്റുകളാണ് ഇതിനായി നല്‍കുക. വിമാന ടിക്കറ്റില്‍ 30-40 ശതമാനംവരെ ഡിസ്കൗണ്ടും ലഭിക്കും.