ട്രെയിന്‍ വാനിലിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു
തിങ്കള്‍, 26 ജനുവരി 2015 (17:12 IST)
ആളില്ലാ ലെവല്‍ ക്രോസില്‍ ട്രെയിന്‍ വാനിലിടിച്ച് ഒരു കുടുംബത്തിലെ നാലു കുട്ടികളടക്കം 12 പേര്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഇവരെ സമീപത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഹരിയാനയിലെ ഹിസാറില്‍ നിന്ന് 30 കിലോമീറ്ററകലെയുള്ള സാര്‍സോദ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
കുടുംബത്തിലെ അംഗങ്ങള്‍ മതപരമായൊരു ചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു. ആളില്ലാ ലെവല്‍ ക്രോസ് കടന്ന് ട്രാക്കില്‍ വാന്‍ കയറുകയായിരുന്നു. കനത്ത മൂടല്‍ മഞ്ഞു മൂലം ട്രെയിന്‍ വരുന്നത് ഡ്രൈവര്‍ കണ്ടില്ല.
തുടര്‍ന്നാണ് പഞ്ചാബിലെ ധൂരിയില്‍ നിന്നും ഹരിയാനയിലെ സിര്‍സായിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിന്‍ വാനില്‍ ഇടിച്ചത്. വാന്‍ ഡ്രൈവറും അപകടത്തില്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം ബാലാക് ഗ്രാമവാസികളാണ്.