ന്യൂദല്‍ഹി: ട്വിറ്ററിന് പകരക്കാരനായി ഇന്ത്യ നിര്‍മിച്ച സാമൂഹിക മാധ്യമമാണ് ടൂട്ടര്‍. ടൂട്ടറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, സദ്ഗുരു എന്നിവര്‍ക്കെല്ലാം ടൂട്ടറില്‍ ഔദ്യോഗിക അക്കൗണ്ടുണ്ട്. ട്വിറ്ററിന്റെ ചിഹ്നം പക്ഷിയാണെങ്കില്‍ ടൂട്ടറില്‍ ശംഖാണ്. ട്വിറ്ററിലെ ട്വീറ്റുകള്‍ക്കുപകരം ടൂട്ടറില്‍ ഉള്ളത് ടൂട്ടുകളാണ്.
രാജ്യത്തിന് ഒരു സ്വദേശി സോഷ്യല്‍ നെറ്റ്വര്‍ക്ക് വേണമെന്ന തോന്നലാണ് ഇതിന് പിന്നിലുള്ളതെന്ന് ടൂട്ടറിന്റെ വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്. അതിനാല്‍ ടൂട്ടറിനെ എല്ലാവരും സ്വീകരിക്കണമെന്നും അതില്‍ അംഗങ്ങളാകണമെന്നും കമ്പനി പറയുന്നു. tooter.in എന്നാണ് വെബ്സൈറ്റിന്റെ പേര്. ഇതേ പേരില്‍ തന്നെ മൊബൈല്‍ ആപ്ലിക്കേഷനും ലഭ്യമാണ്.