വില കുത്തനെ ഇടിഞ്ഞതിനെ തുടര്‍ന്ന് തക്കാളി പുഴയരികില്‍ ഉപേക്ഷിച്ച് കര്‍ഷകര്‍

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 18 നവം‌ബര്‍ 2022 (17:29 IST)
തക്കാളിയുടെ വില കുത്തനെ ഇടിഞ്ഞതോടെ പ്രതിഷേധവുമായി കര്‍ഷകര്‍. തമിഴ്നാട് അതിര്‍ത്തിയായ പൊളളാച്ചി കിണത്തുക്കടവില്‍ കിലോക്കണക്കിന് തക്കാളി കര്‍ഷകര്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. ലേലം പോകാത്ത തക്കാളി തിരികെ കൊണ്ടുപോകാന്‍ കാശില്ലാതെ പുഴയരികില്‍ ഉപേക്ഷിക്കുകയായിരുന്നു.
 
കിലോക്ക് നാല് രൂപ വരെയാണ് ഇപ്പോള്‍ തക്കാളി വിറ്റഴിക്കുന്നത്. സര്‍ക്കാര്‍ സംഭരണം കാര്യക്ഷമമാക്കണമെന്ന് ആവശ്യപ്പെട്ട് വേലന്താവളത്തില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. പ്രാദേശിക ഉല്‍പാദനം വര്‍ധിച്ചതോടെ തക്കാളിയുടെ വിലയിടിഞ്ഞതാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിലയനുസരിച്ച് ശരാശരി കര്‍ഷകന് എല്ലാ ചെലവും കഴിഞ്ഞ് 500 രൂപപോലും ലഭിക്കാത്ത സ്ഥിതിയാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍